DGP Behra about Vismaya case<br />കൊല്ലം നിലമേൽ കൈതോട് ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ മരണത്തിൽ പൊലീസ് സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. എസ്പി മുതൽ മുകളിലേക്കുള്ള എല്ലാ ഉന്നതഉദ്യോഗസ്ഥരും സംഭവം പരിശോധിക്കുന്നുണ്ട്. ദക്ഷിണമേഖലാ ഡി ഐ ജി ഹർഷിദ അട്ടല്ലൂരിയുടെ നേതൃത്വത്തിൽ അന്വേഷണത്തിൻ്റെ മേൽനോട്ട ചുമതല കൃത്യമായി തന്നെ മുന്നോട്ടു പോകും.സംഭവത്തിലുൾപ്പെട്ട കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ഡിജിപി അറിയിച്ചു.